രാജ്യം തിരഞ്ഞെടുപ്പ് ആവേശത്തില്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 മാര്‍ച്ച് 2024 (14:30 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യം ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 11ന് തുടങ്ങി മെയ് 19വരെയായിരുന്നു തിരഞ്ഞെടുപ്പ്. മെയ് 23ന് ഫലപ്രഖ്യാപനവും ഉണ്ടായി. അതേസമയം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിക്കും. 
 
കൂടാതെ ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമോയെന്നും അറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതോടെ ബിജെപിയും ഇന്ത്യാ സഖ്യവും കളം നിറയും. ഇത്തവണയും സ്ത്രീകളുടെയും യുവജനങ്ങളുടെയും വോട്ട് നിര്‍ണായകമാകും. അതേസമയം ഇലക്ട്രിക്കല്‍ ബോണ്ട് വിഷയം ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. 47.5% ഇലക്ട്ര ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍