Lok Sabha Election 2024 Date LIVE: ഈ സാഹചര്യത്തിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം

സിആര്‍ രവിചന്ദ്രന്‍

ശനി, 16 മാര്‍ച്ച് 2024 (16:19 IST)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തവണ 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. കൂടാതെ 40ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉണ്ടായിരിക്കും. ഇതോടെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയായിരിക്കുകയാണ്. 
 
അതേസമയം വോട്ടിങ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സൗകര്യം, വീല്‍ച്ചെയര്‍, കുടിവെള്ളം, ശൗചാലയം, കുടിവെള്ളം എന്നിവ സജ്ജമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കേരളത്തില്‍ വേട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26നാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വേട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍