ഡൽഹിയിൽ ഭൂചലനം, 4.7 തീവ്രത രേഖപ്പെടുത്തി

Webdunia
വെള്ളി, 3 ജൂലൈ 2020 (19:55 IST)
ഡൽഹിയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഡൽഹിയിലും സമീപമേഖലകളിലുമാണ് അനുഭവപ്പെട്ടത്.ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് 63 കി.മീ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
 
കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം പതിനൊന്നോളം ചെറിയ ഭൂചലനങ്ങളാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article