ജപ്പാനില്‍ ശക്തമായ ഭൂചലനം; ഡൽഹിയിലും നേരിയ ചലനം

Webdunia
ശനി, 30 മെയ് 2015 (17:49 IST)
ജപ്പാനില്‍ ശക്തമായ ഭൂചലനം. തലസ്ഥാനമായ ടോക്കിയോയില്‍ റിക്ടര്‍സ്കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. ജപ്പാനിൽ നിന്നും 874 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബോനിൻ ദ്വീപിൽ ശക്തമായ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഇതേസമയത്ത് ഡല്‍ഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
പ്രാദേശിക സമയം രാത്രി 8.30ഓടെയായിരുന്നു ഭൂകമ്പം. ഏതാണ്ട് ഒരു മിനിട്ട് നീണ്ടു നിന്ന ചലനമാണ് അനുഭവപ്പെട്ടത്. ഭയചകിതരായ ആളുകൾ വീടുകളും കെട്ടിടങ്ങളും ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു. 
 
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലും തുടർചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇതുവരെ ആർക്കെങ്കിലും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളില്ല. ഫുക്കോഷിമ ആണവകേന്ദ്രത്തിന് അപകട ഭീഷണിയില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയും അറിയിച്ചു.