രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലും പരിസരപ്രദേശങ്ങളിലും ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ഭയന്ന ആളുകള്‍ വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി.