കേന്ദ്രസർക്കാരിന്റേത് പകപോക്കൽ, ഉരിയാടാതെ കോൺഗ്രസ്; ശ്വേത ഭട്ടിന് പൂർണ പിന്തുണ നൽകി ഡിവൈ‌എഫ്‌ഐ

വ്യാഴം, 27 ജൂണ്‍ 2019 (16:09 IST)
സജ്ജീവ് ഭട്ടിനെ പകപോക്കലിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജയിലിലേക്കയച്ച സംഭവത്തിൽ ഭാര്യ ശ്വേത ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്ഐ. കേന്ദ്ര പ്രതിപക്ഷമായ കോൺഗ്രസോ രാഹുൽ ഗാന്ധിയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 
 
അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും അഹമ്മദാബാദിലെ വീട്ടില്‍ ചെന്നാണ് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
 
ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയസമ്മര്‍ദം അതിജീവിച്ച് ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്നും ശ്വേത പറഞ്ഞു.
 
ശ്വേത ഭട്ടിന് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്ഐ മുംബൈയില്‍ ജൂലൈ ആദ്യവാരം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍