13 ദിവസത്തിനു ശേഷം അവർക്ക് വിടുതൽ, പള്ളിയില്‍ അഭയം തേടിയ കാരള്‍ സംഘം വീട്ടിലേക്കു മടങ്ങും; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ശനി, 5 ജനുവരി 2019 (17:02 IST)
കോട്ടയം പാത്താമുട്ടത്ത് കരാൾ സംഘത്തിന് നേരെയുണ്ടായ അക്രമം പരിഹരിക്കാൻ ധാരണയായി. ആക്രമണത്തെ തുടർന്ന് പള്ളികളിൽ അഭയം തേടിയവർ ഇന്നു വീടുകളിലേക്കു മടങ്ങും. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനമായതോടെയാണ് അഭയം തേടിയവർ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. 
 
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് തീരുമാനമായത്. കുട്ടികൾക്ക് നേരെ ഇനി സംഘർഷം ഉണ്ടാകാതിരിക്കുന്നതിനായി പ്രദേശത്ത് പൊലീസ് പിക്കറ്റിങ്ങും ഏർപ്പെടുത്താൻ ധാരണയായി. 
 
ഇക്കഴിഞ്ഞ ഡിസംബർ 23നു രാത്രിയാണു പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ കാരൾ സംഘത്തിനു നേരെ അക്രമണം ഉണ്ടായത്. പ്രദേശത്തെ യുവാക്കൾ അടങ്ങിയ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്. 
 
സംഭവത്തിൽ 7 പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവർ ജാമ്യത്തിലിറങ്ങുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡിവൈ‌എസ്‌ഐയിലെ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ പരാതിയെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തുവെന്നും കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചതെന്നും പ്രാദേശിക നേതാവ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍