മദ്യപിച്ച് എയര്‍ ഹോസ്‌റ്റസിനോട് പരാക്രമം; ഒടുവില്‍ യുവാക്കള്‍ പൊട്ടിക്കരഞ്ഞു - ശിക്ഷ വിധിച്ചത് പൊലീസ്!

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (15:15 IST)
വിമാനത്തില്‍ എയര്‍ ഹോസ്‌റ്റസിനോട് മോശമായി പെരുമാറിയ യുവാക്കള്‍ക്ക് പൊലീസിന്റെ വക പ്രത്യേക ശിക്ഷ. മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാക്കളോട് എയര്‍ ഹോസ്‌റ്റസിന്റെ കാലില്‍ തൊട്ട് മാപ്പ് പറയാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

ശനിയാഴ്‌ചയായിരുന്നു സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയോടാണ് വിദ്യാര്‍ഥികളായ രണ്ട് യുവാക്കള്‍ മോശമായി പെരുമാറിയത്.

യുവാക്കളുടെ പെരുമാറ്റത്തില്‍ എയര്‍ ഹോസ്‌റ്റസ് അതൃപ്‌തി രേഖപ്പെടുത്തിയതോടെ രണ്ടു പേരെയും പൊലീസ് പിടികൂടി. തനിക്ക് പരാതിയില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ കാലില്‍ തൊട്ട് മാപ്പ് പറയാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാക്കള്‍ മാപ്പ് പറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും തലയൂരിയത്.

യുവാക്കള്‍ ജീവനക്കാരിയുടെ കാലില്‍ തൊട്ട് മാപ്പ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാ‍ണ്. ജീവനക്കാരിയുടെ ഭാഗത്തു നിന്നും പരാതി ലഭിക്കാത്തതിനാൽ യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എസ്ഐ രമേഷ് നായിക് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article