സൈന്യം വെടിവെച്ചിട്ട ഡ്രോൺ ഇന്ത്യയുടേതു തന്നെയെന്ന് വീണ്ടും പാകിസ്ഥാന്‍. ഇത് ഫൊറൻസിക് പരിശോധനയിലൂടെ തെളിഞ്ഞുവെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഡ്രോണിലെ ചിത്രങ്ങളും വിഡിയോകളും ആളില്ലാ വിമാനം ഇന്ത്യയില്‍ നിന്നാണ് വന്നതെന്ന് വ്യക്തമായതായി പാക്ക് സൈന്യം പറയുന്നു.
ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പാക്കിസ്ഥാൻ പറഞ്ഞു. ചിത്രങ്ങളിൽ ഇന്ത്യയുടെ പതാകയും ഇന്ത്യൻ സൈന്യത്തിന്റെ ഇലക്ട്രോണിക് വിഭാഗത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ ഉണ്ടെന്നും പാകിസ്ഥാന്‍ പറയുന്നു.
നേരത്തെ ഡ്രോൺ തങ്ങൾ നിർമിച്ചതാണെന്ന് വ്യക്തമാക്കി ചൈനീസ് ഡ്രോൺ നിർമാതാക്കളും അറിയിച്ചിരുന്നു. ഈമാസം 15നാണ് ഇന്ത്യയുടെ ഡ്രോണ്‍ തങ്ങള്‍ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ രംഗത്തെത്തിയത്.