കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കൃഷിമന്ത്രിയെ സ്വീകരിക്കാന്‍ ഹെലിപാഡ് വൃത്തിയാക്കിയത് 10, 000 ലിറ്റര്‍ ജലം ഉപയോഗിച്ച്

Webdunia
ശനി, 16 ഏപ്രില്‍ 2016 (14:00 IST)
കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മാഹാരാഷ്‌ട്ര കൃഷിമന്ത്രി ഏക്‌നാഥ് ഖഡ്‌സെ ലാത്തൂരില്‍ എത്തിയത് വിവാദത്തില്‍. മന്ത്രി എത്തിയതല്ല മന്ത്രിയെ സ്വീകരിക്കുന്നതിനായി 10, 000 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ഹെലിപാഡ് കഴുകി വൃത്തിയാക്കിയതാണ് വിവാദമായിരിക്കുന്നത്.
 
മഹാരാഷ്‌ട്രയില്‍ ജലക്ഷാമവും വരള്‍ച്ചയും പരിശോധിക്കുന്നതിനും കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാനുമാണ് ഏക്നാഥ് ഖഡ്‌സെ ലാത്തൂരില്‍ എത്തിയത്. മന്ത്രിയുടെ സന്ദര്‍ശനത്തിനായി രണ്ട് ടാങ്ക് വെള്ളം പാഴാക്കിയതാണ് വിവാദത്തിന് കാരണം. മന്ത്രിക്ക് ഇറങ്ങുന്നതിനായി താത്കാലികമായി ഹെലിപാഡ് തയ്യാറാക്കിയിരുന്നു. ഇത് വൃത്തിയാക്കാനാണ് വെള്ളം ഉപയോഗിച്ചത്.
 
ലാത്തൂരിലെ ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് 10, 000 ലിറ്റര്‍ വെള്ളമാണ് നല്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഹെലിപാഡ് കഴുകാന്‍ 10, 000 ലിറ്റര്‍ വെള്ളം ഉപയോഗിച്ചത് വിവാദമായത്. ടാങ്കുകളില്‍ വെള്ളമെത്തിച്ചാണ് ഹെലിപാഡ് കഴുകി വൃത്തിയാക്കിയത്.