ലോക്ക്ഡൗൺ: രാജ്യത്ത് ഗാർഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷൻ

അഭിറാം മനോഹർ

വെള്ളി, 3 ഏപ്രില്‍ 2020 (11:57 IST)
ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. മാർച്ച് 23 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള കാലയളവിൽ 257 പരാതികളാണ് ഓൺലൈനായി ലഭിച്ചത്.ബലാത്സംഗവുമായി ബന്ധപ്പെട്ട 13 പരാതികളും ഇത്തരത്തിൽ ലഭിച്ചു.
 
മാർച്ച് രണ്ട് മുതൽ എട്ട് വരെ മാത്രം 116 പരാതികൾ ലഭിച്ചു.കിട്ടിയ പരാതികളിൽ 69 എണ്ണം ഗാർഹികപീഡനവുമായി ബന്ധപ്പെട്ടവയാണ്. ഉത്തർപ്രദേശിൽ നിന്ന് മാത്രം 90 പരാതികളാണ് ലഭിച്ചത്.ദില്ലില്യിൽ നിന്നും 37ഉം ബിഹാറിൽ നിന്നും ഒഡിഷയിൽ നിന്നും 18ഉം പരാതികൾ ലഭിച്ചു. നിലവിൽ ലോക്ക്ഡൗൺ കാരണം സ്ത്രീകൾക്ക് പോലീസിൽ നേരിട്ടെത്തി പരാതി നൽകാവുന്ന സാഹചര്യമില്ല.
 
അവർക്ക് മാതാപിതാക്കളുടെ അടുത്തേക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറാനുള്ള അവസരവും നിലവിലില്ല. സ്ഥിതിഗതികൾ ദേശീയ വനിതാ കമ്മീഷൻ നിരീക്ഷിച്ചുവരികയാണെന്നും രേഖാ ശർമ്മ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍