റെയിൽവേയും വിമാനകമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

അഭിറാം മനോഹർ

ബുധന്‍, 1 ഏപ്രില്‍ 2020 (15:04 IST)
21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേയും വിമാനകമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു.ലോക്ക്ഡൗൺ നീട്ടിവെയ്‌ക്കാൻ കേന്ദ്രത്തിന് ഉദ്ദേശമില്ലെന്ന കേന്ദ്രസർക്കാരിന്റെ വിശദീകരണം വന്നതിന് പിന്നാലെയാണിത്. 
 
സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവിൽ ആഭ്യന്തര സർവീസുകളാണ് ബുക്കിങ്ങിനായി തുറന്നിട്ടിട്ടുള്ളത്. അതേസമയം വിമാനകമ്പനികൾ ഇക്കാര്യത്തിൽ ഇതുവരെ ഓദ്യോഗിക പ്രസ്ഥാവന ഇറക്കിയിട്ടില്ല. ലോക്ക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയതോടെയാണ് റെയിൽവേയും ബുക്കിങ്ങ് ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍