ലോക്ക്ഡൗൺ; വെള്ളവും ഭക്ഷണവും ഇല്ലാതെ ഗർഭിണിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ

അനു മുരളി

തിങ്കള്‍, 30 മാര്‍ച്ച് 2020 (16:06 IST)
രാജ്യത്ത് കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വെട്ടിലായത് അന്യസംസ്ഥാന തൊഴിലാളികൾ ആണ്. ഇതോടെ സ്വന്തം വീടുകളിലെത്തി പെടാനായി നിരവധി ആളുകളാണ് പാലായനം ചെയ്തത്. ഗതാഗത സൗകര്യമില്ലാത്തതായിരുന്നു ഇവർക്ക് തിരിച്ചടിയായത്.
 
ഇക്കൂട്ടത്തിൽ എട്ട് മാസം ഗർഭിണിയായ സ്ത്രീയും ഭർത്താവും 100 കിലോമീറ്ററോളം കാൽനടയായി നടക്കാൻ നിർബന്ധിതരായി. സഹറാൻപുരിൽ നിന്ന് ബുലന്ദ്ഷറിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികൾക്ക് 100 കിലോമീറ്ററോളം നടക്കേണ്ടി വന്നത്. ഭക്ഷണമില്ലാതെയായിരുന്നു ഇവരുടെ യാത്ര.
 
കൈവശമുണ്ടായിരുന്ന കുപ്പിവെള്ളം തീർന്നതോടെ അതിനും വഴിയില്ലാതായി. ഇവരുടെ ദയനീവാസ്ഥകണ്ട് നാട്ടുകാർ ഇടെപടുകയും ഒരു ആംബുലൻസിൽ ഇവരെ സ്വദേശത്തേക്ക് എത്തിക്കാനും സാധിച്ചു. നാട്ടുകാരറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും ഇവരെ ഗ്രാമത്തിൽ എത്തിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളിയായ വകിൽ ഭാര്യയെയും കൂട്ടി 100 കിലോമീറ്ററാണ് നടന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍