കൊവിഡ് 19; പുറത്ത് കാവലായി പൊലീസ് ഭർത്താക്കന്മാർ, കരുതലായി നഴ്സ് ഭാര്യമാരും: കുറിപ്പ്

അനു മുരളി

തിങ്കള്‍, 30 മാര്‍ച്ച് 2020 (11:17 IST)
ലോകമെങ്ങും കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. രോഗം പടർന്നു പിടിക്കാതിരിക്കാൻ രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. കൊവിഡിനെ പിടിച്ച് കെട്ടാൻ ഏവരും വീട്ടിലിരിക്കുക എന്ന മാർഗം മാത്രമേ സ്വീകരിക്കാനാകൂ. ഈ സമയത്തും നാടിനായി കർമനിരതരായി തൊഴിൽ ചെയ്യുന്നവരുടെ ലിസ്റ്റും വലുതാണ്. സർക്കാർ,ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, ഡൊക്ടർമാർ,പൊലീസ് അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
 
പലയിടത്തും ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചകളും കാണുന്നുണ്ട്.. ഇത്തരത്തില്‍ ഏറെ ഹൃദ്യമായ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പുറത്തു ജനങ്ങള്‍ക്ക് വേണ്ടി പൊലീസു ഉദ്യോഗസ്ഥനായ ഭര്‍ത്താക്കന്‍മാര്‍ നില്‍ക്കുമ്പോള്‍ ആശുപത്രിയില്‍ ഭാര്യമാരായ നഴ്‌സുമാര്‍ പരിചരണത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. നഴ്‌സ് ഊര്‍മ്മിള ബിനുവാണ് സുഹൃത്തിനോട് ഒപ്പമുള്ള കോവിഡ് കാല ഡ്യൂട്ടി അപാരതയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
 
#covid19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത dtuy joining അപാരത..
 
2012 ജൂണ്‍ 18 നാണു എന്റെയും ആര്യയുടെയും ഭര്‍ത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്. അയല്‍ക്കാരായ രണ്ടു പേരും ഒരുമിച്ച് പി എസ് സി പരീക്ഷ എഴുതി ഒരുമിച്ചു തൃശൂര്‍ പോലീസ് അക്കദമിയില്‍ നിന്ന് passing out കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 3 മാസത്തെ ഇടവേളയില്‍ 2 നഴ്‌സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26. 03. 2020 ഇല്‍ ഒരുമിച്ചു p s c സ്റ്റാഫ് നേഴ്‌സ് എക്‌സാം എഴുതി തൊട്ടടുത്ത റാങ്കുകള്‍ നേടി ഒരേ ആശുപത്രിയില്‍ ഭര്‍ത്താക്കന്മാരുടെ പാത പിന്തുടര്‍ന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങള്‍ ജോലിയില്‍ പ്രവേശിക്കുകയാണ്…… പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം..
 
NB: ഈ കൊറോണ കാലത്ത് ഞങ്ങള്‍ നഴ്‌സ്മാരും പോലീസ്‌കാരും ഉള്‍പ്പെടെ നിരവധിപേര് കര്‍മനിരതരാണു… നിങ്ങള്‍ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മള്‍ അതിജീവിക്കും.. #stay home.. #stay safe…

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍