കോട്ടയത്ത് നിരോധനാജ്ഞ, നാലുപേരിൽ കൂടുതൽ കൂട്ടം ചേരരുത് എന്ന് ജില്ലാ കളക്ടർ

തിങ്കള്‍, 30 മാര്‍ച്ച് 2020 (07:44 IST)
കോട്ടയം: കോവിഡ് 19 സമുഹ വ്യാപനം ചെറുക്കുന്നതിനായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ. ഇന്ന് രവിലെ അറുമണി മുതലാണ് കോട്ടയം ജില്ലയിൽ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സംസ്ഥാനത്ത് നിരോധാജ്ഞ പ്രഖ്യാപിച്ച ജില്ലകൾ എട്ടായി. 
 
ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരാൻ പാടില്ല എന്ന് ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
 
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍