എം.കെ. സ്റ്റാലിനെ ഡിഎംകെ വർക്കിങ് പ്രസിഡന്റായി നിയമിച്ചു. പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍ ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പാര്‍ട്ടി അധ്യക്ഷൻ എം. കരുണാനിധി യോഗത്തിൽ പങ്കെടുത്തില്ല.
അതോടൊപ്പം രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു. പുതിയതായി നിയമിക്കുന്ന ജനറൽ സെക്രട്ടറിമാരില്‍ ഒരു ദലിത് വിഭാഗം പ്രതിനിധിയും ഒരു വനിതയും ഉണ്ടായിരിക്കുമെന്നും ജനറൽ കൗൺസിലില്‍ ധാരണയായി.