ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ യു വ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ കുടുംബത്തിന് മറ്റൊരു നഷ്ടം കൂടി. രവിയുടെ മുത്തശ്ശിയേയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുടുംബത്തിന് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെയാണ് മര ണം സംഭവിച്ചത്. രവിയുടെ മരണവാര്‍ത്തയറിഞ്ഞതുമുതല്‍ മുത്തശ്ശി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡി കെ രവിയുടെ മരണം കൊലപാതകമാണെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ സി ബി ഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രവിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്.
മരിക്കുന്നതിന് മുന്‍പ് തന്റെ ബാച്ചിലുള്ള ഒരു സഹപ്രവര്‍ത്തകയെ ഒരു മണിക്കൂറിനുള്ളില്‍ 44 തവണയോളം ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കര്‍ണാടകയിലെ കോലാറില്‍ മണല്‍മാഫിയക്കെതിരെ ശക്തമായ നിലപാടെടുന്ന് പ്രസിദ്ധനായ ഉദ്യോഗസ്ഥനായിരുന്നു ഡി കെ രവി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുരൂഹമായ സാഹചര്യത്തില്‍ ഡി കെ രവിയെ ബംഗ്ലൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.