കോണ്‍ഗ്രസ് ദേശീയ വക്താവ് ശശി തരൂരിനെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്ത്. പ്രസ്താവനകളുടെ പേരില്‍ തരൂരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദിഗ്‌വിജയ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് പദ്ധതിയുടെ പേര് മാറ്റിയതാണ് സ്വച്ഛ് ഭാരത് പദ്ധതിയെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. എം പി ശശി തരൂരിനെതിരായ സംസ്ഥാന കോണ്‍ഗ്രസ് അഭിപ്രായം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടായി നല്‍കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് തരൂരിന്റെ അഭിപ്രായപ്രകടനങ്ങളെന്ന് കെപിസിസി ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. തരൂരിനെതിരേ എഐസിസിയില്‍നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉന്നതതല യോഗത്തിനുശേഷം വി എം സുധീരന്‍ പ്രതികരിച്ചിരുന്നു. ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.