ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

നിഹാരിക കെ എസ്

വ്യാഴം, 31 ഒക്‌ടോബര്‍ 2024 (10:05 IST)
ട്രെയിനിൽ യാത്ര നടത്തുമ്പോൾ ചില കാര്യങ്ങളിക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകളിൽ ടിക്കറ്റ് എടുക്കാൻ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. കൈയിൽ കരുതുന്ന വസ്തുക്കളിലും ഒരു കരുതൽ വേണം. എന്തൊക്കെ എടുക്കണം എന്നതിനൊപ്പം ട്രെയിൻ യാത്ര നടത്തുമ്പോൾ എന്തൊക്കെ എടുക്കാൻ പാടില്ല എന്ന കാര്യത്തിലും ഒരു അറിവ് ഉണ്ടായിരിക്കണം. വിമാന യാത്ര പോലെ ട്രെയിൻ യാത്രയിലും ചില വിലക്കുകളൊക്കെയുണ്ട്.
 
പ്രത്യേകിച്ച് ഉത്സവസീസണുകളിലാണ് റെയിൽവേ ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങൾ അനിയന്ത്രിതമായ തിരക്കായിരിക്കും ട്രെയിനുകളിൽ. സീസണുകളിൽ അനിയന്ത്രിതമായി ആളുകൾ യാത്ര ചെയ്യുന്നത് പരിഗണിച്ചാണ് റെയിൽവേ അത്തരത്തിൽ ചില നിയന്ത്രണങ്ങൾ വെച്ചത്. എന്നാൽ, പലർക്കും ഇക്കാര്യം അറിയില്ല. 
 
ഇന്ന് ദീപാവലിയാണ്. ഇന്ന് യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണിത്. പടക്കങ്ങൾ മാത്രമല്ല ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം വമിക്കുന്ന സാധനങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

തീവണ്ടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളോ സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന താരത്തിലുള്ളവയോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിച്ച് ഇവ കൊണ്ടുപോയി പിടിക്കപ്പെട്ടാൽ, ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം 1000 രൂപ പിഴയോ മൂന്നു വർഷം വരെ തടവോ ശിക്ഷയായി ലഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍