ഇന്ന് ലോക പ്രമേഹദിനം: ഇന്‍സുലിന്‍ കണ്ടുപിടിച്ചതെപ്പോഴെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 നവം‌ബര്‍ 2022 (09:46 IST)
നവംബര്‍ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നല്‍കുന്നത്. ഫ്രെഡറിക് ബാന്റിംഗ്, ചാര്‍ല്‌സ് ബെസ്റ്റ് എന്നിവരാണ് 1922-ല്‍ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബര്‍ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതല്‍ ആചരിക്കുന്നു.
 
ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അര്‍ബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article