സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ പൊതു ജനങ്ങളെ അറിയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
കള്ളപ്പണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ പാതയില്‍ കൂടിയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആവശ്യപ്പെട്ടാല്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൈമാറുമെന്ന് സ്വിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം സ്വിസ് അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു.