രാജ്യത്ത് നോട്ട് അസാധുവാക്കിയതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ട് അസാധുവാക്കിയതിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1.26 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നു. നവംബര്‍ 10 മുതല്‍ 17 വരെയുള്ള എട്ട് ദിവസം കൊണ്ടാണ് ഇത്രയും തുകയുടെ നിക്ഷേപം ഉണ്ടായത്.
നവംബര്‍ 15ലെ കണക്കുപ്രകാരം 92, 000 കോടി രൂപയുടെ നിക്ഷേപമാണ് എസ് ബി ഐയുടെ 24, 000 ശാഖകളിലായി എത്തിയത്. ഇതോടെ, വിവിധ കാലയളവിലുള്ള നിക്ഷേപ പലിശ നിരക്കുകളില്‍ 50 ബേസിസ് പോയിന്റ് വരെ ബാങ്ക് കുറവ് വരുത്തി.
നിക്ഷേപമായി പുതുതായി ലഭിച്ച തുക മുഴുവന്‍ 500ന്റെയും 1000 ന്റെയും നോട്ടുകളാണ്. വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുക എന്നത് മാത്രമാണ് ഒരേയൊരു മാര്‍ഗം. അതുകൊണ്ടാണ്, ഇത്രയധികം തുകയുടെ നിക്ഷേപമെന്ന്അധികൃതര്‍ പറയുന്നു.