അതിശൈത്യം: 60 വിമാനസര്‍വീസും 100 ട്രെയിന്‍ സര്‍വീസുകളും വൈകി

Webdunia
ചൊവ്വ, 30 ഡിസം‌ബര്‍ 2014 (17:51 IST)
ചരിത്രത്തിലെ ഏറ്റവും കഠിനമായ ശൈത്യം രേഖപ്പെടുത്തിയ ഡല്‍ഹിയില്‍ ജനജീവിതം താറുമാറായി. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലായി 16 മരണമാണ് ഇതുവരെ നടന്നത്. ഡല്‍ഹിയില്‍ 60 വിമാനസര്‍വീസുകളും 100 ട്രെയിന്‍ സര്‍വീസുകളുമാണ് വൈകുകയും ചെയ്തു.

തലസ്ഥാന നഗരത്തില്‍ കനത്ത മൂടല്‍ മഞ്ഞാണ് വ്യാപകമായിരിക്കുന്നത്. ഇതിനാല്‍ ദൃശ്യ പരിധി 100 മീറ്റിലും താഴെയാണ്. ഇന്ദിരാ ഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിച്ചു.

ഡല്‍ഹിയിലെന്നപോലെ ഉത്തര്‍പ്രദേശിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. അമൃതസര്‍, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ജന ജീവിതം ദുസ്സഹമായി തീര്‍ന്നിരിക്കുകയാണ്. അമൃതസറില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്. തിങ്കളാഴ്ച രാവിലെ കാര്‍ഗിലില്‍ മൈനസ് 15.6 ഡിഗ്രി സെപഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.