രാഷ്ട്രീയപരമായി ശരിയല്ലാത്ത വിധത്തിലുള്ള കാര്യങ്ങൾ പറയരുത്; അഫ്രീദിയുടെ കശ്മീർ പരാമർശത്തിന് ബി സി സി ഐയുടെ താക്കീത്

Webdunia
ബുധന്‍, 23 മാര്‍ച്ച് 2016 (15:35 IST)
വിവാദങ്ങള്‍ വിട്ടൊഴിയാതെ ശാഹിദ് അഫ്രീദി. ഇന്നലെ നടന്ന ന്യൂസീലൻഡ്–പാക്കിസ്ഥാൻ മൽസരം കാണാൻ കശ്മീരികളുമെത്തിയിരുന്നുയെന്ന പാക്ക് ക്രിക്കറ്റ് ക്യാപ്റ്റൻ അഫ്രീദിയുടെ പ്രസ്താവനയ്ക്കെതിരെ ബി സി സി ഐ രംഗത്തെത്തി. ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന് അഫ്രീദിയെ ബി സി സി ഐ താക്കീത് ചെയ്തു.

ഒരു കളിക്കാരൻ എന്ന നിലയില്‍ വിവാദങ്ങളിൽ നിന്നെല്ലാം മാറി നിൽക്കണം. ഇത്തരത്തിലുള്ള അനാവശ്യ പ്രസ്താവനകൾ മൂലമാണ് അഫ്രീദിക്കെതിരെ പാക്കിസ്ഥാനിലും വിമർശനങ്ങൾ ഉയരുന്നതെന്നും രാഷ്ട്രീയപരമായി ശരിയല്ലാത്ത വിദത്തിലുള്ള കാര്യങ്ങൾ പറയരുതെന്നും ബി സി സി ഐ സെക്രട്ടറി അനുരാഗ് ഥാക്കൂർ വ്യക്തമാക്കി.

ഇന്നലെ നടന്ന പാക്കിസ്ഥാൻ-ന്യൂസീലൻഡ് മൽസരത്തിന്റെ ടോസിംങ്ങ് നടക്കുന്ന വേളയില്‍ ഒരു കൂട്ടം ആളുകള്‍ അഫ്രീദിയെ നോക്കി കൈവീശിക്കാണിച്ചു. അതിനുള്ള  മറുപടിയായിട്ടായിരുന്നു കശ്മീരിൽ നിന്നുള്ള കുറേയാളുകൾ കളി കാണാന്‍ എത്തിയിരുന്നുവെന്നു അദ്ദേഹം അറിയിച്ചത്.

ഈ ലോകകപ്പോടുകൂടി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന സൂചനയും അഫ്രീദി നൽകി.