സുനന്ദ പുഷ്കറിന്റേത് ആത്മഹത്യയെന്ന് ഡല്‍ഹി പോലീസ്

Webdunia
വെള്ളി, 18 ജൂലൈ 2014 (10:41 IST)
സുനന്ദ പുഷ്കറിന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ഡല്‍ഹി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.അളവില്‍ കൂടുതല്‍ മരുന്ന് കഴിച്ചതാണ് സുനന്ദയുടെ മരണത്തിനിടയാക്കിയതെന്നും ശരീരത്തിലെ മുറിവുകള്‍ ഗുരുതരമായതായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് നാരായണ സ്വാമി ആരോപിച്ചിരുന്നു.കഴിഞ്ഞ ജനുവരിയിലാണ് ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിനെ  ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.