ഡല്‍ഹിയില്‍ 15കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കള്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 ഫെബ്രുവരി 2024 (10:21 IST)
ഡല്‍ഹിയില്‍ 15കാരിയെ കൂട്ടബലാത്സംഗം ചെയ്തു. തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ കപഷേര മേഖലയിലാണ് സംഭവം. ദല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കളാണ്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൃത്യമായി അന്വേഷണം നടത്തി നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു
 
ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍