ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂടാതെ 29 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി എക്‌സ്പ്രസ്സ് വെയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മായ എന്ന 25 കാരിയും ആറു വയസ്സുകാരി മകള്‍ ദീപാലിയും ആണ് മരിച്ചത്. പരിക്കേറ്റവരെ ഗുരു ഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.