ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ച ശേഷം എന്‍ ഡി ടി വി ചാനലില്‍ കനയ്യ ഉള്‍പ്പെട്ട ചര്‍ച്ചയെ ആസ്പദമാക്കിയായിരുന്നു റെയ്നയുടെ പോസ്റ്റ്.
ആത്മാര്‍ഥതയുള്ള പോരാളിയെ താന്‍ സല്യൂട്ട് ചെയ്യുന്നുയെന്നും അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനിക്കുന്നുയെന്നുമായിരുന്നു പോസ്റ്റ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരമായ റെയ്നയുടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയും രംഗത്തെത്തി. 21000ത്തോളം ആളുകളാണ് റെയ്നയുടെ പോസ്റ്റിനോട് പ്രതികരണം അറിയിച്ചത്. അതുപോലെ വിയോജിപ്പ് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.