കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി ഡൽഹി, കാറിൽ തനിച്ച് പോകുന്നവർക്കും മാസ്‌ക് നിർബന്ധമെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 7 ഏപ്രില്‍ 2021 (13:07 IST)
കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർക്കും മാസ്‌ക് നിർബന്ധമെന്ന് ഡൽഹി ഹൈകോടതി ഉത്തരവ്. ദില്ലിയിൽ പൊതുയിടങ്ങളിലെല്ലാം തന്നെ മാസ്‌ക് ഉപയോഗം നിർബന്ധമാക്കി. മാസ്ക് സുരക്ഷാ കവചമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
 
മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ വീടിനുള്ളിലും മാസ്‌ക് ധരിക്കണം. തനിച്ച് കാറിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണം. മാസ്ക് ഇല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.  ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article