ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ മാസങ്ങള്‍ വൈകുന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. ഈ വിഷയത്തില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം എക്കാലത്തും തുടരാവുന്ന ഒന്നല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അഞ്ചുമാസങ്ങള്‍ വൈകിയ രീതി ശരിയായ നടപടിയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് എഎപി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും നേരെ പരാമര്‍ശം നടത്തിയത്.
അതേസമയം, ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.