ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഞായറാഴ്ച മോചിതനാക്കും. പ്രതിയെ വിട്ടയയ്ക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്.
ഡല്‍ഹി കൂട്ടബലാത്സംഗത്തിലെ ആറ് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളായിരുന്നു. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് ആയിരുന്നു റിപ്പോര്‍ട്ട്. ഈ മാസം 20ന് ഈ പ്രതിയുടെ ശിക്ഷ അവസാനിക്കാനിരിക്കെ പ്രതിയെ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി സംഘടനകളും ആള്‍ക്കാരും രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പക്ഷേ, ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു.