ഡല്‍ഹി കലാപം: പതിനാല് പേരെ അറസ്‌റ്റുചെയ്‌തു

Webdunia
തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (16:18 IST)
ഡല്‍ഹിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് സഹായകമാകുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച 14 പേരെ അറസ്‌റ്റുചെയ്‌തു. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നല്‍കി ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ഐപിസി സെക്ഷന്‍ 505, 182 എന്നിവ പ്രകാരമാണ്‌ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

192 ല്‍ അധികം കോളുകളാണ്‌ കഴിഞ്ഞ നാല്‌ ദിവസത്തിനുള്ളില്‍ ലഭിച്ചതെന്ന്‌ പൊലീസ്‌ അറിയിച്ചു. ഡല്‍ഹിയിലെ ത്രിലോക്‌പുരിയില്‍ ദീപാവലി ആഘോഷത്തെ തുടര്‍ന്നുണ്ടായ ചെറിയ തര്‍ക്കമാണ്‌ വലിയ കലാപത്തില്‍ കലാശിച്ചത്.

അക്രമികള്‍ കടകളും വാഹനങ്ങളും തകര്‍ത്തത്‌ ഉള്‍പ്പെടെ നിരവധി നാശനഷ്‌ടങ്ങളാണ് കഴിഞ്ഞ ആഴ്ച്  ത്രിലോക്‌പുരിയില്‍ അരങ്ങേറിയത്. പലയിടങ്ങളിലായി നടന്ന ആക്രമത്തില്‍ 13 പൊലീസുകാരുള്‍പ്പെടെ 19 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.