ഐസിയു ബെഡുകളിൽ ക്ഷാമമുണ്ടാകും, വെന്റിലേറ്ററുകൾ കുറയും, സ്ഥിതി ഗുരുതരമാകുന്നതിനിടെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Webdunia
വെള്ളി, 12 ജൂണ്‍ 2020 (11:02 IST)
രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗം വർധിയ്ക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഐസിയു ബെഡുകളിലും, വെന്റിലേറ്ററിലും കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിൽ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ക്ഷാാമം നേരിടാം എന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്.
 
ക്യാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ഐസിയു ബെഡുകൾക്ക് ക്ഷാമമുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏറ്റവുമധികം രോഗബാധിതരുള്ള  മഹാരാഷ്ട്രയിൽ ജൂൺ 8 മുതൽ തന്നെ ഐസിയു കിടക്കകളിൽ ക്ഷാമമുണ്ട്. തമിഴ്നാട്ടിൽ ജൂലൈ ഒൻപതോടെ നിലവിലുള്ള കിടക്കൾ തീർന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. അത്തേസമയം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ല എന്ന ആരോപണവുമായി സംസ്ഥാനങ്ങൾ രംഗത്തെത്തിയിണ്ട്.      

അനുബന്ധ വാര്‍ത്തകള്‍

Next Article