പണമായി ഇല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് പിഴയടച്ചോളു, ഇ-പോസ് യന്ത്രവുമായി മോട്ടോർ വാഹന വകുപ്പ്

വെള്ളി, 12 ജൂണ്‍ 2020 (09:42 IST)
കൊച്ചി: റോഡ് നിയമങ്ങൾ ലംഘിച്ചാൽ പിഴയടയ്ക്കുന്നതിന് പുതിയ സംവിധാനം ഒരുക്കി മോട്ടോർ വാഹന വകുപ്പ്. പണം കയ്യിലില്ല, എടിഎമ്മിൽ നിന്നും എടുക്കണം എന്നൊന്നും ഇനി ഒഴിവുകഴിവുകൾ പറയാനാകില്ല. കാർഡ് ഉപയോഗിച്ച് പിഴയൊടുക്കാൻ ഇ-പോസ് യന്ത്രങ്ങളുമായാണ് ഇനി മോട്ടോർ വാഹന വകുപ്പ് കാത്തുനിൽക്കുക. എഴുതി നൽകുന്ന ചലാന് പകരം പ്രിന്റ് ചെയ്ത ചലാൻ നൽകും. കാർഡ് ഉപയോഗിച്ച് ഈ പിഴ ഓൻലൈനായ് തന്നെ അടയ്ക്കാം.
 
മോട്ടോർ വാഹന നിയമത്തിലെ നിയമലംഘനങ്ങളും, അതിനുള്ള പിഴയും, മറ്റു ശിക്ഷകളും ഇ-ചലാൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തുമ്പോൾ തന്നെ നിയമ ലംഘനങ്ങൾ മെഷീനിൽ രേഖപ്പെടുത്താം. കേസെടുക്കേണ്ട നിയമലംഘനമാണെങ്കിൽ സോഫ്റ്റ്‌വെയർ വഴി അപ്പോൾ തന്നെ റിപ്പോർട്ട് തയ്യാറക്കാനും ഉദ്യോഗസ്ഥർക്ക് സാധിയ്ക്കും. സർക്കാർ ഏജൻസിയായ എൻഐസിയാണ് ഈ സോഫ്‌വെയർ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍