ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഫെബ്രുവരി 2022 (14:00 IST)
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഡല്‍ഹി പൊലീസാണ് അജ്ഞാതനായ ആളെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹിപൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂര്‍ സ്വദേശിയായ ശാന്തനു റെഡ്ഢിയാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
 
ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്നും വാടകയ്‌ക്കെടുത്ത കാര്‍ ഇയാള്‍ ഓടിച്ചിരുന്നെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article