ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമായി ഡൽഹി

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2022 (21:07 IST)
ലോകത്തെ ഏറ്റവും തിരക്കുള്ള പത്താമത്തെ വിമാനത്താവളമെന്ന ബഹുമതി നേടി ഇന്ദിരാഗാന്ധി രാജ്യാന്തര എയർപോർട്ട്. ഒക്ടോബറിലെ എയർലൈൻ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിസ്റ്റ് ഒഎജിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
 
2019 ഒക്ടോബറിൽ കൊവിഡിന് മുൻപ് ഡൽഹി റാങ്കിങ്ങിൽ പത്തൊൻപതാം സ്ഥാനത്തായിരുന്നു. അറ്റ്ലാൻ്റ ഹാർട്ട്ഫീൽഡാണ് ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളം. രണ്ടാം സ്ഥാനത്ത് ദുബായും മൂന്നാം സ്ഥാനത്ത് ടോക്കിയോ ഹബേഡ എയർപോർട്ടുമാണ്. ഡള്ളാസ്,ഡെൻവർ,ഹീത്രു,ചിക്കാഗോ,ഇസ്താംബുൾ,ലോസ് ആഞ്ചലസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article