പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ നിര്‍മാണ ശാലയില്‍ സ്ഫോടനം, അഞ്ചു പേർക്കു പരുക്ക്

Webdunia
ശനി, 13 ജൂണ്‍ 2015 (16:06 IST)
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ആയുധ നിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്കു പരുക്ക്.

പ്ലാന്റിലെ ജോലിക്കാർ ശുചീകരണ പ്രവർത്തികൾ നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കാഞ്ചൻബാഗിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.