‘ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കേണ്ടതില്ല’ - പരീക്കറിന്റെ അഭിപ്രായം വിവാദമാകുന്നു

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (09:48 IST)
ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഉറച്ചുനില്‍ക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് വിവാദത്തില്‍. എന്നാല്‍, മന്ത്രിയുടെ നിലപാട് വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗികനിലപാട് അല്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
 
കഴിഞ്ഞദിവസമായിരുന്നു  പ്രതിരോധമന്ത്രിയുടെ വിവാദപ്രസ്താവന. എന്തിനാണ് നാം സ്വയം നിയന്ത്രണം വെക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു ആണവശക്തി എന്ന നിലയില്‍ നാം നിരുത്തരവാദപരമായി ആണവായുധം ഉപയോഗിക്കില്ല എന്നല്ലേ പറയേണ്ടത്. അങ്ങനെയാണ് താന്‍ ചിന്തിക്കുന്നത് എന്നായിരുന്നു പരീക്കറുടെ പ്രസ്താവന.
 
ആ‍ണവായുധം ഉപയോഗിക്കുമെന്ന ഭീഷണി പലപ്പോഴും അയല്‍ രാജ്യത്തുനിന്ന് ഉണ്ടാകാറുണ്ട്. എന്നാല്‍, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം അങ്ങനെയൊരു ഭീഷണി ഉണ്ടായിട്ടില്ലെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
Next Article