പ്രമുഖ സ്ക്വാഷ് താരം ദീപിക പളളിക്കല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിനെ വിവാഹം ചെയ്തു. ഏറെ കാലം പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ നടന്നിരുന്നു.
പത്തനംതിട്ട ജില്ലക്കാരിയാണ് ദീപിക പള്ളിക്കല്‍. ദിനേശ് കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യയായ നിഖിതയില്നിന്നും കാര്‍ത്തിക്ക് വിവാഹമോചനം നേടിയിരുന്നു. ഓഗസ്റ്റ് 18ന് ക്രിസ്ത്യന്‍ വിവാഹച്ചടങ്ങുകളും 20ന് ഹിന്ദു വിവാഹച്ചടങ്ങുകളും ചെന്നൈയിലെ ഹോട്ടലില്‍ നടക്കും.