കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:45 IST)
കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. കോയമ്പത്തൂര്‍ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്തിലാണ് സംഭവം. മൃതദേഹം വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാറിനായുള്ള തിരച്ചില്‍ തുടരുകയാണ്. 
 
മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്. പീളമേട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍