ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു: അച്ഛന്‍ മകളെ വെട്ടിക്കൊന്നു

Webdunia
ശനി, 11 ഒക്‌ടോബര്‍ 2014 (15:14 IST)
ബിഹാറിലെ മുസ്സഫപൂരില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു.
രക്തു പ്രസാദ് എന്ന ആളാണ് മകളായ 19 വയസ്സുകാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ വിഭാര്യനാണ്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇരുപതോളം വെട്ടുകളേറ്റിട്ടുണ്ട്. പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.ഉറങ്ങിക്കിടക്കുമ്പോള്‍ ഇയാള്‍  മകളെ ലൈംഗീകബന്ധത്തിലേര്‍പ്പെടാനായി സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ പെണ്‍കുട്ടി എതിര്‍ത്തു. ഇതേതുടര്‍ന്നായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട മകള്‍ വിവാഹിതയാണ്. ഇവരുടെ ഭര്‍ത്താവ് ബിഷുന്‍പുര്‍ ഗ്രാമത്തിലെ രഞ്ജീത് കുമാര്‍ എന്നയാളാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി പിതാവിന്റെ വീട്ടിലെത്തിയത്. കൊല്ലപ്പെട്ട മകളെക്കൂടാതെ നാലു മക്കള്‍ കൂടിയുണ്ട് രക്തു പ്രസാദിന്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.