രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനിൽക്കുന്നു എന്ന് ഗവർണർ കെ കെ പോൾ കേന്ദ്ര മന്ത്രിസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എംഎല്‍എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ക്യാബിനറ്റ് രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
എം എൽ എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായത്. സർക്കാർ രൂപവത്കരണത്തിന് ബി ജെ പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. നാളെ റാവത്ത് സർക്കാർ വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുക്കുന്നത്.