ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുൻപേഡ് ഗ്രാമത്തിൽ ദലിത് കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം സിബിഐ അന്വേഷിക്കും. ഹരിയാന സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മരിച്ച കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.
നേരത്തെ ഇതിനിടെ തീവെപ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രാമവാസികളെ പോലീസ് ഒഴിപ്പിച്ചു. ദലിത് കുടുംബത്തെ തീവെച്ച സംഭവത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു റോഡ് ഉപരോധം.
കുട്ടികളുടെ മൃതദേഹവും റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം പുനസ്ഥാപിച്ചിട്ടുമുണ്ട്. തീവെപ്പിനെ തുടര്‍ന്ന് സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തിനിരയായ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.
ഫരീദാബാദ് സംഭവത്തിന് ഉത്തരവാദി കമ്മീഷണര്‍ ആണെന്നും ക്രമസമാധാനം പാലിക്കുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ നല്‍കിയ പരാതികള്‍ പൊലീസും പഞ്ചായത്ത് ഭരണകൂടവും അവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.