ദലൈലാമയ്ക്ക് വിസയില്ല; നോബല്‍ സമ്മേളനം റദ്ദാക്കി

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (13:32 IST)
ടിബറ്റന്‍ നിവാസികളുടേയും ലോകത്തെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെയും ആത്മീയ നേതാവുമായ ദലൈലാമയ്ക്ക് വിസ നിഷേധിച്ചതിനേ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്ന നോബല്‍ സമ്മേളനം റദ്ദാക്കി.

ദക്ഷിണാഫ്രിക്ക ദലൈ ലാമയ്ക്ക് വിസ അനുവദിക്കാത്തതിനെതുടര്‍ന്ന് വനിത പുരസ്‌ക്കാര ജേതാക്കള്‍ പരിപാടി ബഹിഷ്‌ക്കരിച്ചതിനാലാണ് തീരുമാനമെന്ന് നോബല്‍ പുരസ്‌ക്കാര ജേതാവ് ജോഡി വില്യംസ് പറഞ്ഞു.

നോബല്‍ സമാധാന പുരസ്‌ക്കാര ജേതാക്കളുടെ സമ്മേളനമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്നത്. നോബല്‍ സമാധാന പുരസ്‌ക്കാര ജേതാക്കളുടെ പതിനാലാമത് ലോക ഉച്ചകോടി നടത്താനിരുന്ന സ്ഥലം സൗത്ത് ആഫ്രിക്കയ്ക്ക് പുറത്തേയ്ക്ക് മാറ്റി. പുതിയ സ്ഥലത്തെക്കുറിച്ച് ഉടനെ പ്രഖ്യാപനമുണ്ടാകും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.