ദലൈലാമയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (14:55 IST)
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ദലൈലാമയുടെ പ്രസ്താവന തികച്ചും അനാവശ്യമാണെന്നാണ് സ്വാമി പറഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരം നേടിയതിനെക്കുറിച്ച് ദലൈലാമ അഭിപ്രായം പറഞ്ഞത്. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ഭൂരിപക്ഷം ഹിന്ദുക്കളും സമാധാന കാംക്ഷികളാണെന്നാണ് ദലൈലാമ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടികളുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. മോഡിയുടെ രാഷ്ട്രീയ കുതിപ്പ് തടയാന്‍ ലാലുവും നിതീഷും കൈകോര്‍ത്തതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തൊടെ മഹാസഖ്യം അധികാരത്തിലെത്തുകയായിരുന്നു.