ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

ബുധന്‍, 9 നവം‌ബര്‍ 2022 (14:31 IST)
ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യുയു ലളിതിൻ്റെ പിൻഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്.
 
രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻ്റെ കസേരയിൽ 2 വർഷ കാലാവധിയാണ് ചന്ദ്രചൂഡിനുള്ളത്. 2024 നവംബർ 24ന് ആയിരിക്കും ചന്ദ്രചൂഡ് വിരമിക്കുക. ഡി വൈ ചന്ദ്രചൂദിൻ്റെ പിതാവായ ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍