തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. മോഷണ ശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സേലം സ്വദേശിയായ കാളിമുത്തുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ഇത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനു ശേഷവും അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിരുന്നില്ല എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ തങ്ങള്‍ ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കയ്യേറ്റം ചെയ്തിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.