ഇന്ത്യയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ കുട്ടിപ്പാവാട ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. വിദേശീയരായ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ എത്തിയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യവും ഉള്‍ക്കൊള്ളുന്നത്.
വിനോദസഞ്ചാരത്തിനായി വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശികള്‍ക്ക് ഇതു സംബന്ധിച്ച ലഘുലേഖകള്‍ നല്കും. ഈ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് കുട്ടിപ്പാവാട ധരിക്കരുതെന്ന് ഉള്ളത്.
ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റയ്ക്ക് ചുറ്റിത്തിരിയരുതെന്നും വാടകയ്ക്ക് വിളിക്കുന്ന ടാക്സിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ അടക്കമുള്ള ചിത്രമെടുത്ത് സുഹൃത്തിന് അയയ്ക്കണമെന്നും ലഘുലേഖയില്‍ നിര്‍ദ്ദേശമുണ്ട്.
അതേസമയം, വിദേശികളോട് എന്ത് ധരിക്കണമെന്നോ ധരിക്കരുതെന്നോ പറയുകയല്ലെന്നും, സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ വെക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.