ഐ സി യുവിൽ കിടന്ന പെൺകുട്ടിയുടെ വസ്ത്രം മാറ്റി, ബലമായി ചുംബിച്ചു, റെസ്റ്റ് റൂമിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; മെയിൽ നഴ്സുമാർ അറസ്റ്റിൽ

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (08:28 IST)
ഐ സി യുവിൽ കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെയിൽ നഴ്സുമാർ അ‌റസ്റ്റിൽ. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ രവീന്ദർ (27), കുൽദീപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
 
ശീതളപാനീയമാണെന്ന് കരുതി കീടനാ‌ശിനി കുടിച്ചതിനെ തുടർന്ന് ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ട പതിനാറുകാരിയുടെ നേരെയാണ് പീഡന ശ്രമം നടന്നത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഊരിമാറ്റുകയും ബലമായി ചുംബിക്കുകയും ചെയ്തതോടെ പെൺകുട്ടി എതിർത്തു. ബലം പിടിച്ചാൽ ഓക്സിജൻ മാസ്ക് എടുത്ത് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി.
 
അന്ന് രാത്രി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഭയം മൂലം പെൺകുട്ടി ആരേയും അറിയിച്ചില്ല. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയിട്ടും നഴ്സുമാർ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പീഡന വിവരം പെൺകുട്ടി തന്റെ അമ്മയെ അറിയിച്ചത്. അമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article