ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (19:27 IST)
നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്തെങ്കിലും പെയ്‌മെന്റ് ചെയ്തപ്പോള്‍ ലഭിച്ചിട്ടുള്ള ഏതെങ്കിലും റിവാര്‍ഡുകള്‍ റെഡീം ചെയ്യാന്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ റെഡീം ചെയ്തതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ നല്‍കുക. അല്ലെങ്കില്‍ റിവാര്‍ഡുകള്‍ പാഴായി പോകും. അടുത്തതായി ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ആണെങ്കില്‍ അതിന് നിങ്ങള്‍ അടയ്‌ക്കേണ്ട ബില്ലുകള്‍ എല്ലാം കൃത്യമായി അടച്ചതിനുശേഷം മാത്രം ക്ലോസ് ചെയ്യാന്‍ തയ്യാറാവുക. 
 
അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനാവില്ല. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്ന വിവരം ബാങ്കില്‍ അറിയിക്കുന്നതിനുമുമ്പ് ക്രെഡിറ്റ് കാര്‍ഡ് വഴി മറ്റെന്തെങ്കിലും ഓട്ടോമാറ്റിക് പെയ്‌മെന്റുകള്‍ നടത്തിയിരുന്നെങ്കില്‍ അത് ആദ്യം നിര്‍ത്തലാക്കുക. ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്തു എന്ന് കരുതി അത്തരം ഓട്ടോമാറ്റിക് പെയ്‌മെന്റ് ഓട്ടോമാറ്റിക്കായി സ്റ്റോപ്പ് ആവില്ല. കറക്റ്റ് ആയിട്ട് ബില്ലടയ്ക്കുന്ന ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്‌കോര്‍ പ്രദാനം ചെയ്യും. അതുകൊണ്ടുതന്നെ എപ്പോഴും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article